ഒരു പരാജിത കാമുകന്റെ ആത്മരോഷം!

സ്വന്തം കവിത. ഇത്തവണ അല്പം ആധുനികം ആയിപ്പോയി, ക്ഷമിക്കുക. പിന്നെ ജീവിച്ചിരിക്കുന്നവരോ, മരിച്ചു പോയവരോ…. അങ്ങനെ എന്തോ ഒന്ന് പറയുമല്ലോ… അത് ഞാനും പറഞ്ഞിരിക്കുന്നു!

പ്രണയം!
മാങ്ങാത്തൊലി!
തേങ്ങാക്കുല!
പ്രണയം മണ്ണാന്കട്ടയാണ്!
ചെറു മഴ ചാറ്റ് ഏറ്റു ഒലിച്ചു പോകുന്ന വെറും മണ്ണാന്കട്ട.
പ്രണയം പവിത്രമാണ് പോലും!
പ്രണയം ദിവ്യമാണ് പോലും!
പറഞ്ഞു വെച്ച വിദ്വാന്മാര്‍, വിഡ്ഢികള്‍.
പ്രണയത്തിനായി ജീവത്യാഗം ചെയ്തവര്‍,
ജന്മം ബലിയായി നല്‍കിയവര്‍,
ത്ഫൂ!
ഹാ കഷ്ടം!, നിങ്ങള്‍ എന്തറിഞ്ഞു?
പുതു തലമുറ നിങ്ങളെ പഠിപ്പിക്കും,
പ്രണയം എന്നാല്‍ എന്താണെന്ന്…
അവധി ദിനങ്ങള്‍ ആസ്വദിക്കുവാന്‍
കയ്യില്‍ പണമില്ലാതിരിക്കുന്ന പെണ്കൊടിമാര്‍ക്ക്,
പ്രണയം ഒരു ക്രെഡിറ്റ്‌ കാര്‍ഡാണ്.
തിരികെ ഒരിക്കലും കൊടുക്കേണ്ടി വരാത്ത..
തിരിച്ചു കിട്ടാത്ത കൊടുക്കല്‍ വാങ്ങലുകള്‍…
എന്തിനെയും ഏതിനേയും വിറ്റു കാശാക്കുവാന്‍
മത്സരിക്കുന്ന മനുഷ്യര്‍ക്കിതോ…
മറ്റൊരു വില്പ്പനച്ചരക്ക് മാത്രം.
ആര്‍ക്കു ലാഭം, ഇതുമാത്രമല്ലോ
ഇന്നത്തെ മനുഷ്യര്‍ക്ക്‌ എവിടെയും നോട്ടം,
പോട്ടെ പ്രണയം, എനിക്കെന്ത് ലാഭം,
എനിക്കെന്തു നേട്ടം, ഞാനെന്തു നേടി?

ഹാ… പൂര്‍വികരെ..
വിഡ്ഢികള്‍ നിങ്ങള്‍,
ദിവ്യമാ ണത്രെ പ്രണയം!

പ്രണയം ഭാവിച്ചവര്‍,
നന്നായി നടിച്ചവര്‍,
വിജയികള്‍, ഹാ…
നാം, പരാജിതര്‍,
റോമിയോമാര്‍, പാവം
മാര്‍ക്ക് ആന്റൊണിമാര്‍,
എന്നും വിഡ്ഢികള്‍…!
പക്ഷെ,
മന: സാക്ഷിതന്‍ മുന്നി-
ലെങ്കിലും വിജയികള്‍!