Skip to content

I, Rohith

Expressions of an eccentric brain!

Menu
  • Home
  • Blog
  • About the ‘I’
Menu

പലിശയിലെ വ്യത്യാസവും ഫിഷർ എഫക്ടും.

Posted on 9th April 201925th March 2022 by Rohith

മസാല ബോണ്ടിന്റെ പലിശയെച്ചൊല്ലി വിവാദങ്ങൾ കൊഴുക്കുകയാണല്ലോ. കൊച്ചി മെട്രോയ്ക്കും മറ്റും യൂറോപ്യൻ എജൻസികൾ ലോൺ തന്നത് 2% പോലെ ചെറിയ പലിശയ്ക്ക് ആണെന്നും, അത് വെച്ചു നോക്കുമ്പോൾ 10 ശതമാനത്തോളം വരുന്ന മസാല പലിശ കൊള്ളയല്ലേ എന്നുമാണ് സംശയം. സംശയം ന്യായമാണ്.

എന്നാൽ സാധാരണക്കാർക്ക് എളുപ്പം മനസ്സിലാവാത്ത ഒരു സാമ്പത്തിക ശാസ്ത്ര കുരുക്ക് ഇതിൽ കിടപ്പുണ്ട്. ഇന്നേവരെ വിദേശ ഏജൻസികൾ തന്ന ലോണുകളൊന്നും തിരിച്ചടയ്ക്കേണ്ടത് രൂപയിൽ അല്ല.

അതിനെന്താണെന്നല്ലേ?

എപ്പോഴെങ്കിലും മറ്റു രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുണ്ടെങ്കിൽ അവിടുത്തെ ലോൺ പലിശയും, deposit പലിശയും എത്ര ആണെന്നു ഒന്ന് ആലോചിച്ചാൽ ചിലപ്പോൾ മനസ്സിലാവും.

ഉദാഹരണത്തിന് ഞാൻ ഇപ്പോൾ സിംഗപ്പൂർ ആണ്. ഇവിടെ ലോണിന് 6-8% ഉം, savings അക്കൗണ്ടിൽ 0.5% ഉം, ഫിക്സെഡ് deposit ന് 3% ഉം ആണ് റേറ്റ്. അപ്പോൾ ഇവിടെ നിന്ന് ഒരു 6% കൊടുക്കുന്ന ലോൺ എടുത്ത് നാട്ടിൽ കൊണ്ടു വന്നു 8% പലിശക്ക് ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടാൽ എനിക്ക് പണിക്കൊന്നും പോകാതെ വെറുതേ ഇരുന്നു കാശുണ്ടാക്കിക്കൂടെ? അതുപോലെ എല്ലാവർക്കും ചെയ്യാമല്ലോ? ഇങ്ങനെ ഒരു ചാൻസ് ഉണ്ടായിട്ട് ഇതുവരെ എന്തേ ഐഡിയ പോയില്ല!!

എന്നാൽ ആ പരിപാടി വർക്ക് ചെയ്യില്ല. കാരണം, ഇവിടത്തെ 6% എന്ന് വെച്ചാൽ നാട്ടിലെ ഏകദേശം 14 – 16% വരും. ഒടുവിൽ ലോൺ തിരിച്ചടയ്ക്കാൻ ഞാൻ ജോലിക്കു പോയി തന്നെ കാശുണ്ടാക്കേണ്ടി വരും. ഇന്റർനാഷണൽ ഫിഷർ ഇഫക്ട് എന്നാണ് സാമ്പത്തിക ശാസ്ത്രത്തിൽ ഇതിനെ വിളിക്കുക.

ഇന്റർനാഷണൽ ഫിഷർ എഫക്ടിന്റെ ഫോർമുല സിംപിൾ ആക്കി എഴുതിയാൽ ഇങ്ങനെ പറയാം:

E = (i1 – i2) ÷ (1 + i2) ~ i1 – i2

E – രണ്ടു രാജ്യങ്ങളുടെ കറൻസി exchange റേറ്റ് ഇലെ വളർച്ചാ ശതമാനം.
i1 – ആദ്യത്തെ രാജ്യത്തു നിലവിലുള്ള riskless പലിശ നിരക്ക്.
i2 – രണ്ടാമത്തെ രാജ്യത്തു നിലവിലുള്ള riskless പലിശ നിരക്ക്.

ഉദാഹരണത്തിന് US ഇൽ 2% ഉം, ഇന്ത്യയിൽ 10% ഉം ആണ് പലിശ നിരക്ക് എങ്കിൽ, ഓരോ വർഷവും exchange റേറ്റ് 8% വച്ച് കൂടിക്കൊണ്ടിരിക്കും. USD യിലെ 2% ഇവിടുത്തെ 10% ത്തിന് തുല്യമായിരിക്കും എന്ന് സാരം. ഇതിനു മുകളിലേക്കാണ് ലോൺ തരുന്ന ഏജൻസിയുടെ / ബാങ്കിന്റെ ലാഭ ശതമാനവും, പണം അയക്കാനുള്ള ചെലവും, exchange കമ്മീഷനും ഒക്കെ ആഡ് ആവുന്നത്. ( കൂടുതൽ confusion ഒഴിവാക്കാൻ Riskless റേറ്റ് ഇൽ നിന്ന് real റേറ്റ് ആക്കി മാറ്റുന്ന പരിപാടി മനപ്പൂർവ്വം പറയുന്നില്ല)

ഈ കണക്ക് ലോകത്തിലെ ഏത് രണ്ട് traded currency യും ഏത് stable കാലഘട്ടവും എടുത്തു നോക്കിയാൽ ശരിയാണെന്ന് കാണാം.

ഇനിയും ഡീറ്റൈൽഡ് ആയി അറിയണം എങ്കിൽ Start from this link.

Notes:

  1. There are no economic models which can predict Financial markets with 100% accuracy all the time. If that would have been there anyone could make millions in money markets.
  2. A more modern interpretation of interest prediction involves use of Consumer Price Index / Inflation rates. On more complex economies with a wider range of CPI (eg Eurozone), this is further complex due to difference in CPI across different countries involved.
  3. Here I attempted an oversimplification of things to keep it easy to understand.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പലിശയിലെ വ്യത്യാസവും ഫിഷർ എഫക്ടും.
  • SQ 117 ഹൈജാക്ക്
  • Mad thoughts: Episode 2 – Being theist, the agnostic way.
  • Mad thoughts. Episode 1.
  • Blowing up* a job interview.

Recent Comments

  • Rohith on The Golden girl
  • Rohith on The Golden girl
  • Allen on ഒരു പരാജിത കാമുകന്റെ ആത്മരോഷം!
  • Midhun on ഒരു പരാജിത കാമുകന്റെ ആത്മരോഷം!
  • praveen on ഒരു REALITY SHOW പ്രണയകഥ!

Archives

  • April 2019
  • June 2015
  • May 2015
  • March 2015
  • September 2014
  • July 2014
  • June 2014
  • November 2011
  • March 2011
  • July 2010
  • June 2010

Categories

  • article
  • English
  • kadha
  • kavitha
  • lekhanam
  • Malayalam
  • News
  • story

Meta

  • Log in
  • Entries feed
  • Comments feed
  • WordPress.org
© 2023 I, Rohith | Powered by Superbs Personal Blog theme