പലിശയിലെ വ്യത്യാസവും ഫിഷർ എഫക്ടും.

മസാല ബോണ്ടിന്റെ പലിശയെച്ചൊല്ലി വിവാദങ്ങൾ കൊഴുക്കുകയാണല്ലോ. കൊച്ചി മെട്രോയ്ക്കും മറ്റും യൂറോപ്യൻ എജൻസികൾ ലോൺ തന്നത് 2% പോലെ ചെറിയ പലിശയ്ക്ക് ആണെന്നും, അത് വെച്ചു നോക്കുമ്പോൾ 10 ശതമാനത്തോളം വരുന്ന മസാല പലിശ കൊള്ളയല്ലേ എന്നുമാണ് സംശയം. സംശയം ന്യായമാണ്. എന്നാൽ സാധാരണക്കാർക്ക് എളുപ്പം മനസ്സിലാവാത്ത ഒരു സാമ്പത്തിക ശാസ്ത്ര കുരുക്ക് ഇതിൽ കിടപ്പുണ്ട്. ഇന്നേവരെ വിദേശ ഏജൻസികൾ തന്ന ലോണുകളൊന്നും തിരിച്ചടയ്ക്കേണ്ടത് രൂപയിൽ അല്ല. അതിനെന്താണെന്നല്ലേ?