ഒരു പരാജിത കാമുകന്റെ ആത്മരോഷം!

Malayalam Poem – Blabbering of a failed lover.
സ്വന്തം കവിത. ഇത്തവണ അല്പം ആധുനികം ആയിപ്പോയി, ക്ഷമിക്കുക. പിന്നെ ജീവിച്ചിരിക്കുന്നവരോ, മരിച്ചു പോയവരോ…. അങ്ങനെ എന്തോ ഒന്ന് പറയുമല്ലോ… അത് ഞാനും പറഞ്ഞിരിക്കുന്നു! വിഷയം? മറ്റെന്താ, പ്രണയം തന്നെ!

മറ്റൊരു പ്രണയകഥ!

സ്നേഹിച്ചു പോയ്, ഒരു ശരത്കാലസന്ധ്യയില്‍ മനമറിയാതൊരു മാന്‍മിഴിയാളെ ഞാന്‍ അറിയില്ലെനിക്കാ പേരുപോലും, നിലാ പുഞ്ചിരിയാലവള്‍ മനംകവര്‍ന്നു… വെള്ളാരംകണ്ണുകള്‍ ദൂതെഴുതി, അവളുടെ മൌനമൊരായിരം കാവ്യമായി..