എന്റെ നിലപാടുകള്‍ – ഈ ബ്ലോഗില്‍ ഞാന്‍ എഴുതുന്ന ഏതൊരു കഥയുടെയും, ഏതൊരു ലേഖനത്തിന്റെയും ‘പക്ഷം’ – തീരുമാനിക്കപ്പെടുന്നത് ഒരേ ഒരു ചോദ്യത്തില്‍ നിന്നാണ്.
Who am I?
കാലാകാലങ്ങളായി എല്ലാ മനുഷ്യനും ഉത്തരം തേടിക്കൊണ്ടിരിക്കുന്ന അതേ ചോദ്യം.
ഒരുപാട് Philosophical ആകാതെ ഇന്നത്തെ സാമൂഹ്യ, ആത്മീയ സാഹചര്യത്തില്‍, അതിനൊരു ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചാലോ?
രാഷ്ട്രീയമായി, ഞാന്‍ എന്റെ തന്നെ വിശ്വാസത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് ആണ്.
അതുകൊണ്ട് ഞാന്‍ ഒരു വി എസ് അനുഭാവിയോ, പിണറായി അനുഭാവിയോ ആണെന്ന് കരുതേണ്ടതില്ല.
കമ്മ്യൂണിസ്റ്റ് എന്ന് ഞാന്‍ പറഞ്ഞത്, എന്റെ സാമൂഹ്യ വ്യവസ്ഥകളെ പറ്റി ഉള്ള വിശ്വാസങ്ങളും പ്രതീക്ഷകളും, ആഗ്രഹങ്ങളും കൂടുതല്‍ അടുത്ത് നില്‍ക്കുന്നത് കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങളോട് ആണെന്ന് മാത്രമാണ്. വ്യവസ്ഥാപിതമായ പാര്‍ടിയുടെ ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന അനുഭാവികളെ കുറ്റം പറയുന്നതല്ല, പക്ഷെ, നിലപാടുകള്‍ പാര്‍ട്ടിയെക്കാളും വലുതാവണമെന്നു ഞാന്‍ വിശ്വസിക്കുന്നു.
മനുഷ്യന്‍ എപ്പോഴും തെറ്റുകള്‍ പറ്റാവുന്ന, ഒരു just a mere mortal മാത്രം ആണ്. നിന്റെ ആദര്‍ശം എത്രാ തന്നെ ശക്തമായാലും, You are bound to make mistakes, as long as you stay human. കാറല്‍ മാര്‍ക്സ് പോലും മാനുഷിക വികാരങ്ങള്‍ക്ക് അതീതാനായിരുന്നില്ല എന്ന് മനസ്സിലാക്കുന്ന, അദ്ദേഹത്തിനും, പാര്‍ടിക്കും, ഇന്ന് അതിനെ നിയന്ത്രിക്കുന്ന നേതാക്കന്മാര്‍ക്കും തെറ്റ് പറ്റിയിട്ടുണ്ട്, ഇനിയും തെറ്റുകള്‍ പറ്റുകയും ചെയ്യാം, എന്ന് വിശ്വസിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ്.
പാര്‍ട്ടിയുടെ നിലപാടിനെ ന്യായീകരിക്കാനോ, ഭൂരിപക്ഷത്തിന്റെ അഭിപ്രായം അതാണ് എന്നത് കൊണ്ട് അതിനെ എതിര്‍ക്കാതെ ഇരിക്കാനോ, തയ്യാറല്ലാത്ത, വ്യക്തിത്വമുള്ള, വ്യക്തമായ നിലപാടുകളുള്ള, ഒരു മനുഷ്യന്‍ ആണ് ഞാന്‍.
മതപരമായി, ഞാന്‍ ഒരു ഹിന്ദു ആണ്. കാരണം മറ്റൊന്നുമല്ല, ജനിച്ചത് ഒരു ഹിന്ദു കുടുംബത്തില്‍ ആണെന്നത് തന്നെ. ആതുകൊണ്ട് തന്നെ കൂടുതല്‍ പഠിച്ചതും, വായിച്ചതും ഹിന്ദു മതത്തിനെ പറ്റി ആണ്. തികഞ്ഞ ഈശ്വര വിശ്വാസിയും ആണ്. എന്നാല്‍, ആരോ ഏതോ പുസ്തകത്തില്‍ എഴുതി വെച്ചിട്ടുണ്ട് എന്ന് കരുതി എന്തും വെള്ളം തൊടാതെ വിഴുങ്ങുന്ന ഒരു വ്യക്തിയും അല്ല.
ഭാഷ തന്നെ മനുഷ്യന്‍ നിര്‍മ്മിച്ചതാണെന്നും, അതുപയോഗിച്ച് എന്തൊക്കെ ഗ്രന്ഥങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം മനുഷ്യന്റെ, എന്നാല്‍, എന്നെക്കാളും, നിന്നെക്കാളും അറിവുണ്ടായിരുന്ന ഏതോ മനുഷ്യന്റെ, Handiwork ആണെന്നും വിശ്വസിക്കുന്നു.
ഭഗവത്ഗീതയില്‍ ശ്രീ കൃഷ്ണന്‍ അര്‍ജുനനോട് പറയുന്നത് പോലും, ലോകത്തിനെയും ഈശ്വരനെയും എന്നെക്കാളും മനസിലാക്കിയ ഏതോ ഒരു പണ്ഡിതന്‍ ഇനി വരുന്ന തലമുറയ്ക്ക് വേണ്ടി കുറിചിട്ടതാണ്. അതിന്റെ അര്‍ഥം അദ്ദേഹത്തിന് തെറ്റ് പറ്റില്ല എന്നല്ല, എന്ന് കൂടി മനസിലാക്കുക. എന്റെ സഹോദരന്മാരായ പലരും എന്നോട് യോജിക്കില്ലായിരിക്കും, പക്ഷെ, എല്ലാ മതങ്ങളുടെയും, ആധ്യാത്മിക ഗ്രന്ധങ്ങളുടെ ഉത്ഭവം ഇത് പോലെ തന്നെ ആണ് – ദൈവത്തിനു ഒന്നും നൂലില്‍ കെട്ടി ഇറക്കി തരാന്‍ പറ്റിയിട്ടില്ല, ഇനി ഉണ്ടാകുകയും ഇല്ല, – എന്നതാണ് എന്റെ വിശ്വാസം.
ഞാന്‍ ഒരു യുക്തി വാദി ഒന്നും അല്ല. പക്ഷെ, ഏതു ദൈവിക ഗ്രന്ഥം പറയുന്നതിനേയും, സ്വന്തം ബുദ്ധി ഉപയോഗിച്ച്, എന്റെ ഇന്നത്തെ ചുറ്റുപാടുകളെയും സാമൂഹ്യ സാഹചര്യങ്ങളെയും ആസ്പദമാക്കി വിശകലനം ചെയ്ത്, ഇന്ന് പ്രസക്തി ഉണ്ടെന്നു തോന്നുന്ന കാര്യങ്ങള്‍ മാത്രമേ ഞാന്‍ പരിഗണിക്കുന്നുള്ളു.
മാനുഷികമായി “Universal declaration of Human Rights” ഇല്‍ അടിയുറച്ചു വിശ്വസിക്കുന്ന, എല്ലാവിധത്തിലുള്ള മുന്‍വിധികളെയും Stereotyping നേയും എതിര്‍ക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. ജീവിതം കൊണ്ട് ഒരു സഹ ജീവിയുടെ കണ്ണീര്‍ തുടയ്ക്കാന്‍ കഴിഞ്ഞാല്‍ അതാണ് ഏറ്റവും വലിയ സ്വര്‍ഗ്ഗം.
Question everything. Learn, and teach what you have learned. Seek the truth. Unlearn, if it is proved wrong. Update yourself always. Live, let live. Understand that humans are different.
Good luck.